Thursday, August 13, 2009

സന്ദര്‍ശകന്‍

ആദ്യമായി കണ്ടു മുട്ടിയ നാള്‍ തന്നെ ഞങ്ങള്‍ പിണങ്ങി.
സ്വസ്ഥമായി ഇരിക്കാന്‍ ഒരു സ്ഥലം കണ്ടെത്തിയ എന്‍റെ സന്ദര്‍ശകനെ ഞാന്‍ അറിയാതെയൊന്നു വിരട്ടി.
എനിക്കത്ര പരിചയമില്ലാത്ത ഒരു ശബ്ദത്തിന്‍റെ ഉറവിടം തേടിയാണ് ഞാന്‍ അവിടെയെത്തിയത്.
അലോസരത്തോടെ അദ്ദേഹം സ്ഥലം വിട്ടു.
അന്നു മുതല്‍ ഞാന്‍ ആ ശബ്ദത്തിനായ് ചെവിയോര്‍ത്തു.
വരും വരാതിരിക്കില്ല
എനിക്കറിയാം ഒരു നാള്‍ വരുമെന്ന്

പലപ്പോഴും വന്നെങ്കിലും ഞങ്ങള്‍ക്ക് സ്വസ്ഥമായി ഒന്നു "കൂടാന്‍" കഴിഞ്ഞില്ല

പക്ഷേ ഇന്ന്

ഞങ്ങള്‍ കണ്ടുമുട്ടി.

രണ്ടുപേര്‍ക്കും ഒരല്‍പ്പം നാണമൊക്കെയുണ്ടായിരുന്നുവെങ്കിലും അതു പെട്ടന്ന് മാറി.

കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു.

പിരിയാന്‍ നേരം ഞാന്‍ ചോദിച്ചു.

"ഒരു ഫോട്ടോ?"

"ഈ വേഷത്തിലോ എന്ന മട്ടില്‍ ആദ്യം ഒരു നോട്ടം
പിന്നെ....














2 comments:

Naseef U Areacode said...

സന്ദര്‍ശകന്‍ ഇപ്പോഴും വരാറുണ്ടോ?
അര്‍ത്ഥമില്ലായ്മയിലും ഒരായിരം അര്‍ത്ഥങ്ങള്‍... ആശംസകള്‍

the man to walk with said...

adipoli visitor aanallo..!!