Monday, July 26, 2010

27 ജൂലൈ 2010

എന്‍റെ മാറത്ത് തളര്‍ന്നു കിടന്നുറങ്ങുന്ന ഓര്‍മ്മകളേ
ഉണരുക
നമുക്ക് വീണ്ടും രമിക്കാം

Thursday, August 13, 2009

സന്ദര്‍ശകന്‍

ആദ്യമായി കണ്ടു മുട്ടിയ നാള്‍ തന്നെ ഞങ്ങള്‍ പിണങ്ങി.
സ്വസ്ഥമായി ഇരിക്കാന്‍ ഒരു സ്ഥലം കണ്ടെത്തിയ എന്‍റെ സന്ദര്‍ശകനെ ഞാന്‍ അറിയാതെയൊന്നു വിരട്ടി.
എനിക്കത്ര പരിചയമില്ലാത്ത ഒരു ശബ്ദത്തിന്‍റെ ഉറവിടം തേടിയാണ് ഞാന്‍ അവിടെയെത്തിയത്.
അലോസരത്തോടെ അദ്ദേഹം സ്ഥലം വിട്ടു.
അന്നു മുതല്‍ ഞാന്‍ ആ ശബ്ദത്തിനായ് ചെവിയോര്‍ത്തു.
വരും വരാതിരിക്കില്ല
എനിക്കറിയാം ഒരു നാള്‍ വരുമെന്ന്

പലപ്പോഴും വന്നെങ്കിലും ഞങ്ങള്‍ക്ക് സ്വസ്ഥമായി ഒന്നു "കൂടാന്‍" കഴിഞ്ഞില്ല

പക്ഷേ ഇന്ന്

ഞങ്ങള്‍ കണ്ടുമുട്ടി.

രണ്ടുപേര്‍ക്കും ഒരല്‍പ്പം നാണമൊക്കെയുണ്ടായിരുന്നുവെങ്കിലും അതു പെട്ടന്ന് മാറി.

കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു.

പിരിയാന്‍ നേരം ഞാന്‍ ചോദിച്ചു.

"ഒരു ഫോട്ടോ?"

"ഈ വേഷത്തിലോ എന്ന മട്ടില്‍ ആദ്യം ഒരു നോട്ടം
പിന്നെ....














Sunday, October 26, 2008

അര്‍ത്ഥമില്ലാത്ത വരികള്‍

അര്‍ത്ഥമില്ലാത്ത വരികള്‍

21 ഒക്റ്റോബര്‍ 08
നിന്നെമറന്നെന്നിലലിഞ്ഞയെന്‍ സ്വപ്നമേ
നിന്‍റെ വെള്ളാരം ചിറകിലേറി പറന്നോട്ടെ

22 ഒക്റ്റോബര്‍ 08
എന്‍റെ കനവില്‍ ചിറകടിച്ചുയരുന്ന മോഹങ്ങളെ
നിങ്ങളോടൊപ്പം ഞാനും പറന്നോട്ടെ

23 ഒക്റ്റോബര്‍ 08
ഞാനുറങ്ങാനായി പാടുമെന്‍ പെണ്‍കൊടീ, നിന്നെ
വെണ്‍ചന്ദ്രികെയെന്നു ഞാന്‍ വിളിച്ചോട്ടേ

24 ഒക്റ്റോബര്‍ 08
ആകാശഗംഗയ്ക്കരികിലൂടെയെന്നോട് ചേര്‍ന്ന് നടന്നവളേ, നിന്‍റെ
കണ്ണില്‍നിന്നുമൊരായിരം വര്‍ണ്ണങ്ങള്‍ താരകങ്ങള്‍ക്കു പകര്‍ന്നോട്ടേ

25 ഒക്റ്റോബര്‍ 08
ഒരു കുഞ്ഞു മഴത്തുള്ളിയോടൊപ്പമെന്‍ മനസ്സിലേക്കൊഴുകിയെത്തി-
യൊരു സുന്ദര സ്വപ്നമേ, നിന്നെയിനി ഞാന്‍ ഞാനെന്നറിഞ്ഞോട്ടേ

26 ഒക്റ്റോബര്‍ 08
ഉദിക്കല്ലെ സൂര്യാ, എന്‍റെ മാറില്‍മയങ്ങുമീ
വിധുകിരണം മയങ്ങട്ടെ, മായാതിരിക്കട്ടെ


27 ഒക്റ്റോബര്‍ 08
എന്നെ തഴുകിയുണര്‍ത്തുമെന്‍ കനവുകളേ,യെന്‍
മനമതില്‍ മയങ്ങും പെണ്‍കൊടിയുറങ്ങിക്കോട്ടെ