അര്‍ത്ഥമില്ലാത്ത വരികള്‍
21 ഒക്റ്റോബര്‍ 08
നിന്നെമറന്നെന്നിലലിഞ്ഞയെന് സ്വപ്നമേ
നിന്റെ വെള്ളാരം ചിറകിലേറി പറന്നോട്ടെ
22 ഒക്റ്റോബര്‍ 08
എന്റെ കനവില്‍ ചിറകടിച്ചുയരുന്ന മോഹങ്ങളെ
നിങ്ങളോടൊപ്പം ഞാനും പറന്നോട്ടെ
23 ഒക്റ്റോബര്‍ 08
ഞാനുറങ്ങാനായി പാടുമെന് പെണ്കൊടീ, നിന്നെ
വെണ്ചന്ദ്രികെയെന്നു ഞാന്‍ വിളിച്ചോട്ടേ
24 ഒക്റ്റോബര്‍ 08
ആകാശഗംഗയ്ക്കരികിലൂടെയെന്നോട് ചേര്‍ന്ന് നടന്നവളേ, നിന്റെ
കണ്ണില്നിന്നുമൊരായിരം വര്‍ണ്ണങ്ങള്‍ താരകങ്ങള്‍ക്കു പകര്‍ന്നോട്ടേ
25 ഒക്റ്റോബര്‍ 08
ഒരു കുഞ്ഞു മഴത്തുള്ളിയോടൊപ്പമെന് മനസ്സിലേക്കൊഴുകിയെത്തി-
യൊരു സുന്ദര സ്വപ്നമേ, നിന്നെയിനി ഞാന്‍ ഞാനെന്നറിഞ്ഞോട്ടേ
26 ഒക്റ്റോബര്‍ 08
ഉദിക്കല്ലെ സൂര്യാ, എന്റെ മാറില്മയങ്ങുമീ
വിധുകിരണം മയങ്ങട്ടെ, മായാതിരിക്കട്ടെ
27 ഒക്റ്റോബര്‍ 08
എന്നെ തഴുകിയുണര്ത്തുമെന് കനവുകളേ,യെന്‍
മനമതില്‍ മയങ്ങും പെണ്കൊടിയുറങ്ങിക്കോട്ടെ